പ്രിയപ്പെട്ട അലുമ്നി സുഹൃത്തുക്കളെ,
പുതിയ കമ്മിറ്റിക്ക് നിങ്ങൾ നൽകിവരുന്ന നിസീമമായ സഹകരണവും, സ്നേഹവും, പ്രോത്സാഹനത്തിനും ആദ്യമേ നന്ദി പറയട്ടെ.
ഏറെ അഭിമാന നേട്ടങ്ങൾ അവകാശപ്പെടാവുന്ന ചരിത്രമുള്ള നമ്മുടെ അലുമ്നി, കൂടുതൽ സുശക്തമാക്കാൻ, അംഗബലം വർദ്ധിപ്പിക്കാൻ, മുൻകാലങ്ങളിലെന്ന പോലെ, ഈ ജൂലൈ മാസവും, അലുമ്നിയുടെ മെമ്പർഷിപ് ക്യാമ്പയിൻ 2024-Connect To Your Roots ആരംഭിക്കുകയാണ് എന്നത് സന്തോഷപൂർവ്വം അറിയിക്കട്ടെ.
നമ്മൾ, ജീവിതയാത്രയിൽ എത്രയൊക്കെ വളർന്നു വലുതായാലും, ലോകത്തിന്റെ ഏതു കോണിലാണെങ്കിലും, നമ്മൾ പഠിച്ച കലാലയം, ആ ക്യാമ്പസിൽ നിന്നും നേടിയെടുത്ത ആഴത്തിലുള്ള സൗഹൃദങ്ങളും, ആ ആത്മബന്ധത്തിന്റെ മണ്ണിലേക്ക് വീണ്ടും വേരിറങ്ങി ആ ഓർമ്മകൾ പങ്കുവെക്കുന്ന, പുനർജീവിപ്പിക്കുന്ന അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.
അണിചേരു, ഒരുമിച്ചു നമുക്ക് ഇനിയും ആ കാലം തിരിച്ചു കൊണ്ടുവരാം.
കേരളത്തിലെ, ഏറ്റവും സജീവമായ അലുമ്നികളിൽ ഒന്നായ കൊച്ചിൻ കോളേജ് അലുമ്നിയുടെ അംഗം എന്ന അഭിമാനത്തോടൊപ്പം, അലുമ്നിയുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും, പദ്ധതികളിലും, ആനുകൂല്യങ്ങളിലും ഭാഗമാവു.
നിങ്ങൾ, നിലവിൽ രജിസ്റ്റേർഡ് അംഗം അല്ല എങ്കിൽ, ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അംഗത്വം എടുക്കുവാൻ താല്പര്യപ്പെടുന്നു.
അതോടൊപ്പം, അലുമ്നിയുടെ ശക്തിയായ, ഊർജമായ, നിലവിലെ അംഗങ്ങൾ ആയിട്ടുള്ള എല്ലാവരും, നിങ്ങൾക്ക് പരിചയമുള്ള ഇതുവരെ അംഗത്വം എടുക്കാത്ത സഹപാഠികളെ, പൂർവ്വ വിദ്യാർത്ഥികളെ, ആലുമ്നി അംഗങ്ങൾ ആക്കി, മെമ്പർഷിപ് ക്യാമ്പയിൻ 2024-Connect To Your Roots എന്നയീ കൂട്ടായ പരിശ്രമത്തിൽ സഹകരിച്ച്, അലുമ്നിയെ കൂടുതൽ സുദൃഡമാക്കാനും, ഈ കൂട്ടായ്മയുടെ ഐക്യം ബലപ്പെടുത്താൻ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും, നിങ്ങൾ നൽകിപ്പോരുന്ന പിന്തുണയും, പ്രവർത്തനസന്നദ്ധതയും ഇനിയും പ്രതീക്ഷിച്ചുകൊണ്ട്, ഈ ക്യാമ്പയിനിന് എല്ലാ സഹകരണവും വിനയപുരസരം അഭ്യർത്ഥിക്കുന്നു.
COCHIN COLLEGE ALUMNI ASSOCIATION
CURRENT A/C : 42371109730
IFSC : SBIN0000826
സ്നേഹപൂർവ്വം
ജൗഹറത്ത്
ജനറൽ സെക്രട്ടറി
